---
title: "2025 ൽ കാണാനാകുക കേന്ദ്ര സർക്കാറിനെതിരെയുള്ള പടയോട്ടമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ; ജനകീയ പ്രതിരോധ ജാഥക്ക് തലശേരിയിലും ഉജ്വല വരവേൽപ്പ്"
english_title: "CPM State Secretary MV Govindan Master says that in 2025, there will be a war against the central government; People's defense march also received a warm welcome in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/99136/CPM State Secretary MV Govindan Master says that in 2025, there will be a war against the central government; People's defense march also received a warm welcome in Thalassery"
published_at: "2023-02-23T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f757f967a2c_IMG-20230223-WA0052.jpg"
keywords: []
---

# 2025 ൽ കാണാനാകുക കേന്ദ്ര സർക്കാറിനെതിരെയുള്ള പടയോട്ടമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ; ജനകീയ പ്രതിരോധ ജാഥക്ക് തലശേരിയിലും ഉജ്വല വരവേൽപ്പ്

> **Lead Summary:**  സംസ്ഥാനസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെയ്ക്കുകയാണ് കേന്ദ്രമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

## Article Content

 സംസ്ഥാനസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെയ്ക്കുകയാണ് കേന്ദ്രമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹനയങ്ങൾക്കും, വർഗീയതക്കുമെതിരെ സി പി എമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജാഥക്ക് തലശേരിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ പരിഹരിക്കാനും മറ്റ് മേഖലകളിലുള്ള പുരോഗതിയ ക്കുമായി ഫലപ്രദമായ ഇടപെടലുകളാണ് കേരള സർക്കർ നടത്തുന്നത്.

ഇത് മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. 2025 ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് നീക്കം. ഇതിലൂടെ അദാനിയെയും അംബാനിയെയും സഹായിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ പാർലമെന്റി സംവിധാനത്തെ ഇല്ലാതാക്കുന്ന ഭരണഘടനയെ തകർക്കുന്ന കേന്ദ്രത്തിനെതിരെയുള്ള പടയോട്ടമാണ് 2025 ൽ കാണാനാവുകയെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിൻ്റെ ജനകീയ മുഖമായിരുന്നു കോടിയേരി. കോടിയേരിയുടെ വിയോഗം വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജൻ അധ്യക്ഷനായി. എം സി പവിത്രൻ സ്വാഗതം പറഞ്ഞു. എം വി ജയരാജൻ, പി.ജയരാജൻ, ജെയ്ക്ക് സി തോമസ്, കെ.ടി ജലീൽ, സി.കെ രമേശൻ, വത്സൻ പനോളി, മുഹമ്മദ് അഫ്സൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/99136/CPM State Secretary MV Govindan Master says that in 2025, there will be a war against the central government; People's defense march also received a warm welcome in Thalassery)